സവർക്കർക്ക് എന്തിനായിരുന്നു ബ്രിട്ടീഷ് പെൻഷൻ; രാഹുലിനെ ലക്ഷ്യമിടുന്നവർ വ്യക്തമാക്കണമെന്ന് കോൺഗ്രസ്

ബുൽദാന (മഹാരാഷ്ട്ര): ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി. സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ വാങ്ങിയതെന്തിനെന്ന് വിശദീകരിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. വി.ഡി. സവർക്കറെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നവർ ആദ്യം ഇക്കാര്യം വിശദീകരിക്കണം. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചെന്നും ഭയം നിമിത്തം ദയാഹരജി എഴുതിനൽകിയെന്നും അദ്ദേഹം പറഞ്ഞു.

''സവർക്കറെക്കുറിച്ചുള്ള പരാമർശത്തിന് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നവർ ആദ്യം മറുപടി പറയട്ടെ, എന്തിനാണ് ബ്രിട്ടീഷുകാരിൽനിന്ന് 60 രൂപ പെൻഷൻ വാങ്ങിയത്'' - സവർക്കർക്കെതിരെയും ശിവസേനയുടെ നിലപാടിനെതിരെയും ഗാന്ധി നടത്തിയ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പടോലെ പറഞ്ഞു.

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോൾ രാഹുൽ സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്.അതിനിടെ, നരേന്ദ്ര മോദി മൂന്നു കാർഷികനിയമങ്ങൾ പിൻവലിച്ച നവംബർ 19 കിസാൻ വിജയ് ദിവസ് ആയി ആഘോഷിക്കുമെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻ ആൻഡ് പബ്ലിസിറ്റി വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. 

Tags:    
News Summary - Congress should clarify who is targeting Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.