ന്യൂഡൽഹി: ഒരു വ്യക്തിയെയല്ല ആശയം മുൻനിർത്തിയാണ് കോൺഗ്രസിന്‍റെ പോരാട്ടമെന്ന് ശശി തരൂർ എം.പി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് വന്നതോടെ വലിയ മാറ്റമാണ് സംഭവിച്ചത്. പാർട്ടിയെ ഉടച്ചുവാർക്കാനുള്ള അനുഭവവും കഴിവും അദ്ദേഹത്തിനുണ്ടെന്നും ശശി തരൂർ പറഞ്ഞു.
പാർലമെന്‍റ് സംവിധാനമാണ് രാജ്യത്തുള്ളത്. ഇതുപ്രകാരം കോൺഗ്രസിന്‍റെ നയം പ്രധാനമാണ്. മൂല്യങ്ങളാണ് ഒരു പാർട്ടിക്ക് വേണ്ടത്. നാലു വർഷം കൊണ്ട് ജനാധിപത്യത്തെ തകർക്കുന്ന നയമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ 130 കോടി ജനങ്ങളെ ഒരു വ്യക്തിക്ക് ഭരിക്കാൻ സാധിക്കില്ല. ഇക്കാര്യം കോൺഗ്രസിന് അറിയാം. എന്നാൽ, ഇത് കണ്ടുപിടിക്കാൻ നരേന്ദ്ര മോദിക്ക് നാലു വർഷമെടുത്തെന്നും ശശി തരൂർ വ്യക്തമാക്കി.
വള്ളത്തോൾ കവിത ചൊല്ലി തരൂർ
ന്യൂഡൽഹി: ‘തിന്നുകയില്ല, തീറ്റിക്കുകയുമില്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് അഴിമതിയെക്കുറിച്ചല്ല, ഭക്ഷണത്തെക്കുറിച്ചുതന്നെയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. എന്തു കഴിക്കണം, ഏതു വേഷം ധരിക്കണമെന്ന് കൽപിക്കുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. ബീഫ് കഴിക്കാൻ പാടില്ലെന്നാണ് ‘തിന്നുകയില്ല, തിന്നാൻ അനുവദിക്കുകയുമില്ല’ എന്ന് പറഞ്ഞ പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് തരൂർ പറഞ്ഞു.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തു സംസാരിക്കുകയായിരുന്നു ശശി തരൂർ. ‘ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തഃരംഗം...’ എന്ന വള്ളത്തോൾ കവിതാശകലവും തരൂർ ചൊല്ലി. വലിയ കൈയടിയോടെയാണ് തരൂർ, സചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരുടെ പ്രസംഗങ്ങൾ പ്രതിനിധികൾ സ്വീകരിച്ചത്. ബഹുസ്വരതയും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ സ്വത്വമെന്ന് തരൂർ ചൂണ്ടിക്കാട്ടി.
എന്നാൽ, രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെപിയും മോദിസർക്കാറും ശ്രമിക്കുന്നത്. എല്ലാ ഇന്ത്യക്കാരെൻറയും പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യക്കാർ ഹൈന്ദവതയെക്കുറിച്ച് പറയുേമ്പാൾ ബി.ജെ.പി ഹിന്ദുത്വത്തെക്കുറിച്ചു സംസാരിക്കുന്നു. കോൺഗ്രസ് മൃദുഹിന്ദുത്വം കാട്ടുകയല്ല, രാഷ്ട്രീയ എതിരാളിയുടെ ഹിന്ദുത്വത്തെ നിർവീര്യമാക്കാൻ ശ്രമിക്കുകയാണ്. മോദി മൻ കി ബാത് പറയുേമ്പാൾ കോൺഗ്രസ് ജൻ കി ബാത് പറയുന്നു. കോൺഗ്രസ് യൂനിറ്റി (െഎക്യം) കൊണ്ടുവരാൻ ശ്രമിക്കുേമ്പാൾ ബി.ജെ.പി യൂനിഫോമിറ്റിക്ക് (ഏകത്വം) ശ്രമിക്കുന്നു. യുവാക്കൾ മോദിജിയെക്കാൾ, 4ജി അന്വേഷിക്കുന്ന പുരോഗമനത്തിെൻറ കാലമാണിതെന്നും തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.