രാജ്യാന്തര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ തീരസംരക്ഷണ സേന പിടികൂടി -വിഡിയോ

മുംബൈ: രാജ്യാന്തര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ തീരസംരക്ഷണ സേന പിടികൂടി. മൂന്നു കപ്പലുകളെയാണ് തീരസംരക്ഷണ സേന പിടികൂടിയത്. മുംബൈ കടൽ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറ് ഭാഗത്താണ് തീരസംരക്ഷണ സേനയുടെ ഓപറേഷൻ നടന്നത്. കപ്പലുകളെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ തീരസംരക്ഷണ സേന പുറത്തുവിട്ടു.

ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ സംശയാസ്പദമായ സാഹചര്യത്തിൽ എണ്ണ ടാങ്കർ കണ്ടെത്തിയതോടെയാണ് തീരസംരക്ഷണ സേന തിരച്ചിൽ ആരംഭിച്ചത്. എണ്ണ ടാങ്കറിന് സമീപത്തേക്ക് രണ്ട് കപ്പലുകൾ വരുന്നത് അനധികൃത എണ്ണ കൈമാറ്റത്തിനാണോ എന്ന് സംശയമുണ്ടായി.

തീരസംരക്ഷണ സേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് ആകാശത്ത് നിന്ന് കപ്പലുകളെ നിരീക്ഷിച്ചു. ഇതോടൊപ്പം സേനയുടെ തന്നെ കപ്പലുകൾ എണ്ണ കപ്പലുകളെ വളഞ്ഞ് കീഴടങ്ങാൻ നിർദേശം നൽകി. കസ്റ്റഡിയിലെടുത്ത മൂന്ന് എണ്ണ കപ്പലുകളും ഞായറാഴ്ച രാവിലെ മുംബൈ തീരത്ത് എത്തിക്കും.

യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ശേഖരിച്ച് രാജ്യാന്തര സമുദ്രാർത്തിൽവെച്ച് എണ്ണ വ്യാപാരം നടത്തുന്ന കപ്പലുകളിലേക്ക് മാറ്റി ലാഭം തട്ടുകയാണ് ഇവർ ചെയ്യുന്നത്. ഇന്ത്യ അടക്കം കടൽത്തീരമുള്ള രാജ്യങ്ങൾക്ക് കസ്റ്റംസ് നികുതി നൽകാതെയാണ് ഈ തട്ടിപ്പ് നടത്തുന്നത്.

ഒന്നിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാരുടെ ശൃംഖലയാണ് എണ്ണ റാക്കറ്റിന് പിന്നിലുള്ളത്. ഈ റാക്കറ്റ് ആണ് കടലിൽവെച്ച് കപ്പലുകൾക്കിടയിൽ ഇന്ധനം വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഏകോപിപ്പിക്കുന്നത്. 

Tags:    
News Summary - Indian Coast Guard arrests international oil smuggling gang -Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.