500 ബില്യൻ ഡോളറിലെത്താൻ ഇന്ത്യ എന്തൊക്കെ ഉൽപ്പന്നങ്ങൾ യു.എസിൽ നിന്ന് ഇറക്കു മതി ചെയ്യണം‍‍?

ന്യൂഡൽഹി: അഞ്ച് വർഷം കൊണ്ട് 500 ബില്യൻ ഡോളർ യു.എസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഓഡറുകൾ നൽകുന്നതിനുള്ള ഇന്ത്യൻ കമ്പനികളുടെ കഴിവിനെ മാത്രമല്ല, അമേരിക്കയിലെ വിതരണക്കാർക്ക് ഇന്ത്യൻ കമ്പോളം ആവശ്യപ്പെടുന്ന അളവിൽ ഉൽപ്പാദിപ്പിക്കാൻ എത്രത്തോളം കഴിയും എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

കഴിഞ്ഞ വർഷം ഇന്ത്യ 45.5 ബില്യൻ ഡോളർ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ 9 മാസം 40 ബില്യൻ ഡോളറിനടുത്ത് ഇറക്കുമതി ചെയ്തു. അതിൽ അഞ്ചിൽ ഒന്ന് അല്ലെങ്കിൽ 11 ബില്യൻ ഡോളർ അമേരിക്കൻ ക്രൂഡോയിലും പെട്രോളിയം ഉൽപ്പന്നങ്ങളുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 35 ശതമാനം കൂടുതലാണ് എണ്ണ ഇറക്കുമതി. കൽക്കരി, കോക്ക് എന്നിവയിൽ നിന്ന് 2.7 ബില്യൻ ഡോളർ ലഭിച്ചു.

ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറച്ച് യു.എസിൽ നിന്ന് ഇറക്കുമതി വർധിപ്പിക്കാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ ഒന്ന് ക്രൂഡോയിലാണ്. കൂടുതൽ എൽ.എൻ.ജി ഉൽപ്പാദനത്തിനായി ഇന്ത്യ ഇതിനോടകം യു.എസ് കമ്പനികളുമായി കരാറിലേർപ്പെട്ടു കഴിഞ്ഞു. ഇന്തോനേഷ്യയിൽ നിന്നുള്ള പാചക ആവശ്യത്തിനുള്ള എണ്ണക്ക് പകരം യു.എസിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തേക്കും.ഇതിന് താരതമ്യേന വിലക്കുറവുണ്ടാകും.

ആദ്യ വർഷം തന്നെ 100 ബില്യൻ ഡോളർ വർധനക്ക് സാധ്യതയില്ലെങ്കിലും പക്ഷേ ആ ദിശയിലേക്കാവും സഞ്ചാരം. ഇറക്കുമതി വർധിപ്പിക്കേണ്ട ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യൻ ഇറക്കുമതിക്കാരും യു.എസ് വിൽപ്പനക്കാരുമാണെന്നാണ് വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറയുന്നത്. സെമി കണ്ടക്ടറുകളും എയ്റോപ്ലെയിനുകളും അവയുടെ ഘടകങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - What products should India import from the US to reach $500 billion?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.