ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ്. ബി.ജെ.പി വിരുദ്ധ വിശാലസഖ്യത്തിന് പൊതുപ്രവർത്തന പരിപാടി രൂപപ്പെടുത്തും. സ്വേച്ഛാധിപത്യവും വിഭാഗീയതയും കാരണം രാജ്യം വഴിത്തിരിവിലാണെന്നിരിക്കേ, ബഹുസ്വരത ഉയർത്തിപ്പിടിച്ച് ജനങ്ങളെ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി. ബി.ജെ.പിക്കെതിരായ വികാരം ശക്തിപ്പെടുകയും കോൺഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികൾ മുന്നണി നീക്കങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ്, ബി.ജെ.പി വിരുദ്ധ ചേരിക്ക് കോൺഗ്രസ് മുൻകൈയെടുക്കുമെന്ന് പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ആവർത്തിച്ച് വ്യക്തമാക്കിയത്.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ഷിംലയിൽ നടന്ന ചിന്താശിബിരമാണ് സഖ്യനീക്കങ്ങൾക്ക് വാതിൽ തുറന്നുവെച്ചത്. 2019ലെ തെരഞ്ഞെടുപ്പു അടുക്കുേമ്പാൾ, ഇൗ വഴിക്കുള്ള തീവ്രശ്രമങ്ങൾ നടത്തുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. അധികാരം പിടിക്കാൻ മതത്തെ ദുരുപയോഗിക്കുകയും ആർ.എസ്.എസും ബി.ജെ.പിയും അതിെൻറ കുത്തകക്കാരായി ചമയുകയുമാണ് ചെയ്യുന്നതെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് ബഹുസ്വര ജനാധിപത്യ സമൂഹത്തിന് വെല്ലുവിളി ഉയർത്തുന്നു. ഹിന്ദുക്കളുടെ വക്താക്കളായി ചമയുകയാണ് ആർ.എസ്.എസ്.
സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന ഹൈന്ദവതയല്ല, രാഷ്ട്രീയ ആശയമായ ഹിന്ദുത്വം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുന്നതിനെ എതിർക്കും. മതനിരേപക്ഷത, ഭരണഘടനാപരമായ ജനാധിപത്യം, സാമൂഹിക െഎക്യം എന്നിവ പരിപാലിക്കും.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും തുല്യമായി കണക്കാക്കി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കും. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭയവും അരക്ഷിത ബോധവും സൃഷ്ടിച്ചിരിക്കുകയാണ് സർക്കാർ. നടുക്കുന്ന ക്രൂരതകൾക്ക് ശിക്ഷയില്ല.
ആൾക്കൂട്ട കൊലകൾ ഇന്ത്യക്ക് നാണക്കേടായി. സർക്കാർ കണ്ട ഭാവം നടിക്കുന്നില്ലെന്നു മാത്രമല്ല, ഉത്തരവാദപ്പെട്ട പദവി വഹിക്കുന്നവർ അതിക്രമം നടത്തുന്ന കൂട്ടരെ പിന്തുണക്കുന്നു. എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണമെന്നു നിർദേശിക്കുന്നത് അംഗീകരിക്കാനാവില്ല. ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും വിഭാഗീയ പ്രവർത്തനങ്ങളെ പ്രമേയം അപലപിച്ചു. അസഹിഷ്ണുത മൂത്ത് കോൺഗ്രസിനെ തകർക്കാൻ എല്ലാ ശ്രമവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുകയാണെങ്കിലും, തലകുനിക്കില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.