Posted On
date_range Updated On
date_range ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെൻറ് നീക്കം
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വീണ്ടും പ്രതിപക്ഷത്തിെൻറ ഇംപീച്ച്മെൻറ് നീക്കം. ബജറ്റ് സമ്മേളനത്തിൽ തന്നെ 50 എം.പിമാരുടെ കൈയൊപ്പോടെ രാജ്യസഭയിൽ ഇംപീച്ച്മെൻറ് നോട്ടീസ് കൊടുക്കാനാണ് ചർച്ചകൾ നടക്കുന്നത്. പാർലമെൻറിൽ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരുന്നതിെൻറ സാധ്യതകൾ കോൺഗ്രസും തൃണമൂൽ കോൺഗ്രസ്, സി.പി.എം, എൻ.സി.പി തുടങ്ങി ഏതാനും പ്രതിപക്ഷ പാർട്ടികളും വിഷയം ചർച്ച ചെയ്തിരുന്നു.
സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതിന് ആധാരമായ വിഷയങ്ങൾ മാസങ്ങൾ തന്നെ കഴിഞ്ഞിട്ടും ചീഫ് ജസ്റ്റിസ് ഗൗരവത്തോടെ കണക്കിലെടുത്തില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.