ധൃതരാഷ്ട്രർക്ക് അന്ധത ബാധിച്ച സമയത്തായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം; രാജാവ് അന്ധനായാൽ മണിപ്പൂരിലും ഇത് നടക്കും -ചൗധരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിയെ മഹാഭാരതത്തിലെ ധൃതരാഷ്ട്രരോടും ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട നീരവ് മോദിയോടും ഉപമിച്ച അധിർ രഞ്ജൻ ചൗധരിയുടെ നടപടി ലോക്സഭയിൽ ബഹളത്തിന് കാരണമായി. കോൺഗ്രസ് എം.പി മാപ്പ് പറയണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കുമെന്ന് സ്പീക്കർ ഭരണപക്ഷത്തിന് ഉറപ്പു നൽകി.

ധൃതരാഷ്ട്രർക്ക് അന്ധത ബാധിച്ച സമയത്താണ് പാഞ്ചാലി വസ്ത്രാക്ഷേപം നടന്നത്. രാജാവ് അന്ധനായാൽ ഹസ്തിനപുരിയിലും മണിപ്പൂരിലും ഇത് നടക്കും. മണിപ്പൂരിൽ ഓരോ ദിവസവും ഓരോ വിധവകൾ സൃഷ്ടിക്കപ്പെടുകയാണ്. മോദിക്ക് യുറോപ്യൻ പാർലമെന്റിൽ സ്വീകരണം ലഭിക്കുമ്പോൾ മണിപ്പൂർ വിഷയവും ഉയർന്നു വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്റെ ശക്തികൊണ്ടാണ് മോദി ഇന്ന് സഭയിലെത്തിയതെന്നും ചൗധരി പറഞ്ഞു. ഞങ്ങളാരും അവിശ്വാസപ്രമേയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. അതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നതെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

Tags:    
News Summary - Congress MP Adhir Ranjan Chowdhury in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.