ബിഗ് ബോസിൽ മത്സരാർത്ഥിയായി കോൺഗ്രസ് എം.എൽ.എ; റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ജയിപ്പിച്ചതെന്ന് വിമർശനം

ബംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി കർണാടകയിലെ കോൺഗ്രസ് എം.എൽ.എ. റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എം.എൽ.എ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലെത്തുന്നത്. എം.എൽ.എ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. ബിഗ് ബോസിൽ എം.എൽ.എ സന്ദർശനത്തിനെത്തിയതായിരിക്കാമെന്നിരിക്കെയാണ് പ്രദീപ് ഈശ്വറിന്‍റെ പങ്കാളിത്തത്തെ കുറിച്ച് സംപ്രേക്ഷകരായ കളേഴ്സ് ടി.വി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കുന്നത്. പിന്നാലെ വിഷയം ചർച്ചയാകുകയും എം.എൽ.എക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്.

അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തിന് മാറി നിൽക്കാൻ സാധിക്കുന്നത് എങ്ങനെയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് തങ്ങൾ അദ്ദേഹത്തെ എം.എൽ.എയാക്കിയതെന്നും റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനല്ലെന്നും വിമർശനമുണ്ട്. ചിക്കബെല്ലാപൂരിലെ ബി.ജെ.പി നേതാവ് സുധാകറിനോട് മത്സരിച്ചായിരുന്നു പ്രദീപ് വിജയിച്ചത്.

Tags:    
News Summary - Congress MLA in Big Boss, criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.