കോവിഡ് പോസിറ്റീവായ സോണിയ ഗാന്ധിയുടെ ആരോഗ്യത്തിന് വേണ്ടി ദർഗയിൽ വഴിപാടും പ്രാർത്ഥനയുമായി കോൺഗ്രസ് നേതാക്കൾ. മുൻ മന്ത്രി മുഹമ്മദ് അലി ഷബീറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ഹൈദരാബാദ് നാമ്പള്ളിയിലെ ദർഗ ഹസ്രത്ത് യൂസുഫൈനിൽ വഴിപാട് അർപ്പിക്കുകയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. സോണിയ ഗാന്ധിക്ക് വൈറസ് ബാധയുണ്ടായെന്നറിഞ്ഞതോടെ പാർട്ടി കേഡർ ഒന്നടങ്കം ഞെട്ടിപ്പോയെന്നും അലി ഷബീർ പറഞ്ഞു.
മേഡ്ചലിൽ നവ സങ്കൽപ് ശിബിരത്തിൽ പങ്കെടുക്കുന്ന മുതിർന്ന നേതാക്കളെല്ലാം ദർഗ ഹസ്രത്ത് യൂസുഫൈൻ സന്ദർശിച്ച് പ്രാർത്ഥന നടത്താൻ തീരുമാനിച്ചു. ഇന്ന് രൂപീകരണ ദിനം ആഘോഷിച്ച നാല് കോടിയിലധികം വരുന്ന തെലങ്കാനയുടെ പ്രാർത്ഥനയിൽ സോണിയ ഗാന്ധി ഉടൻ സുഖം പ്രാപിക്കുമെന്ന് ഷബീർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.