രാഹുൽ ഗാന്ധിക്ക് അമേരിക്കയിൽ വൻ വരവേൽപ്പ്

സാൻഫ്രാൻസിസ്കോ: പത്ത് ദിവസത്തെ സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അമേരിക്കയിൽ വൻ വരവേൽപ്പ്. സാൻഫ്രാൻസിസ്കോയിൽ വിമാനമിറങ്ങിയ രാഹുലിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡയും അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഹുൽ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.

എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ഗാന്ധി തന്റെ ഡിപ്ലോമാറ്റിക് പാസ്​പോർട്ട് തിരിച്ചേൽപിച്ചിരുന്നു. തുടർന്ന് സാധാരണ പാസ്​പോർട്ടിന് അപേക്ഷിക്കാൻ നാഷനൽ ഹെറാൾഡ് കേസ് പരിഗണിക്കുന്ന ഡൽഹി കോടതി രാഹുലിന് നിരാക്ഷേപപത്രം (എൻ.ഒ.സി) നൽകി. രാഹുലിന് മൂന്നു വർഷത്തേക്കാണ് എൻ.ഒ.സി നൽകിയത്. 

നേരത്തെ, യു.കെ സന്ദർശനത്തിനിടെ രാഹുൽ കേംബ്രിജ് സർവകലാശാലയിൽ ഇന്ത്യയിലെ സർക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം വ​ലി​യ പ്ര​തി​സ​ന്ധി നേ​​രി​​ടു​​ക​​യാ​​ണെ​​ന്നും മാ​​ധ്യ​​മ​​ങ്ങ​​ളും കോ​​ട​​തി​​യു​​മെ​​ല്ലാം സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു​​മായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.

Tags:    
News Summary - Congress leader Rahul Gandhi arrives in San Francisco, USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.