പ്രിയങ്ക ഗാന്ധി യു.പിയിൽ കസ്​റ്റഡിയിൽ-VIDEO

ലഖ്​നോ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി പൊലീസിൻെറ കസ്​റ്റഡിയിൽ. ഉത്തർപ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ്​ തടയുകയായിരുന്നു. പൊലീസ് ​ന ടപടിയിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ച പ്രിയങ്ക അടക്കമുള്ളവരെ ​കസ്​റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനാണ്​ താൻ ഇവിടെ എത്തിയത്​. തൻെറ മകൻെറ പ്രായമുള്ള ഒരു കുട്ടി വെടിയേറ്റ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. തന്നെ ഇവിടെ തടഞ്ഞതിനുള്ള കാരണം യു.പി പൊലീസ്​ വ്യക്​തമാക്കണമെന്ന്​ പ്രിയങ്ക ആവശ്യപ്പെട്ടു. വെള്ളിയാഴ്​ച രാവിലെയാണ്​ പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തിയത്​.

ഭൂ​മി​ത്ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ ഗ്രാ​മ​ത്ത​ല​വ​​​​​​െൻറ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ​വെ​ടി​വെപ്പിൽ​ മൂ​ന്നു​ സ്​​ത്രീ​ക​ള​ട​ക്കം പത്ത്​​ ഗ്രാ​മീ​ണ​രാണ്​ സോനേബാന്ദ്രയിൽ കൊ​ല്ല​പ്പെ​ട്ടത്​.

Tags:    
News Summary - Congress Leader Detained on Way to Meet Families of Firing Victims in UP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.