അസമിലെ ജോർഹത്ത് മണ്ഡലത്തിൽ നടന്ന കോൺഗ്രസ് റാ​ലി​യെ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ അഭിസംബോധന ചെയ്യുന്നു

അസമിലും കോൺഗ്രസിന്‍റെ അഞ്ച് ഗാരന്‍റികൾ

ഗു​വാ​ഹ​ത്തി: ഏ​പ്രി​ൽ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഏ​റെ പ്ര​തീ​ക്ഷ വെ​ക്കു​ന്ന അ​സ​മി​ൽ അ​ഞ്ചി​ന ഗാ​ര​ണ്ടി പ്ര​ഖ്യാ​പ​ന​വു​മാ​യി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ. വ​നി​ത​ക​ൾ​ക്കു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ൾ, സ്വ​യം സം​രം​ഭം തു​ട​ങ്ങാ​നാ​യി സ്ത്രീ​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി 50000 രൂ​പ ന​ൽ​ക​ൽ, എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ സു​ര​ക്ഷ, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി, പ്ര​ശ​സ്ത ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർഗിന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ മ​ര​ണം പു​റ​ത്തു കൊ​ണ്ടു​വ​രും തു​ട​ങ്ങി​യ​വ​യാ​ണ് ഖ​ർ​ഗെ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗാ​ര​ണ്ടി​ക​ൾ. ല​ക്കിം​പു​ർ ജി​ല്ല​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ബീ​ൻ ഗാ​ഹി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ​ത കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി നൂ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷി​ച്ച് സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞ ഖ​ർ​ഗെ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ചു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി​യാ​യ ഹി​മ​ന്ത ഒ​രു വ്യാ​ജ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം, അ​സം മു​ഖ്യ​മ​ന്ത്രി ക​സേ​ര പി​ടി​ച്ചെ​ടു​ക്കാ​ൻ ശ​ർ​മ ആ​ദി​വാ​സി നേ​താ​വാ​യ സോ​നോ​വാ​ളി​നെ പു​റ​ത്താ​ക്കി​യെ​ന്നും ഖ​ർ​ഗെ പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​ർ ജ​ന​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഭ​യ​ത്തി​ന്റെ മാ​ന​സി​കാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഖാ​ർ​ഗെ ആ​രോ​പി​ച്ചു.

ബി.​ജെ.​പി മൂ​ന്നാ​മ​തും വ​രും -നി​തി​ൻ ന​ബി​ൻ

ടി​ൻ​സൂ​ക്യ: മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം ത​വ​ണ​യും ബി.​ജെ.​പി ഭ​ര​ണം പി​ടി​ക്കു​മെ​ന്ന് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ഭ​രി​ച്ച​പ്പോ​ൾ വി​ക​സ​ന​ത്തി​ന​ല്ല, വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധാ​രാ​ളം നേ​ട്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബി.​ജെ.​പി ഭ​ര​ണം പി​ടി​ക്കാ​ൻ പോ​കു​ന്ന​ത് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കു​വേ​ണ്ടി​യ​ല്ലെ​ന്നും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല​ർ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക്ഷാ​മം രാ​ജ്യ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Congress' five guarantees in Assam too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.