ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. അന്ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരുന്നുണ്ട്. അതിൽ പട്ടികയുടെ അന്തിമരൂപമാകും. സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാർഥി നിർണയത്തിൽ മുഖ്യപരിഗണന നൽകുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയിൽ 150 സീറ്റുകളിലെ വിജയമാണ് പാർട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.