റഫാൽ ഇടപാട്​: കോൺഗ്രസി​െൻറ ആരോപണങ്ങൾ വസ്​തുനിഷ്​ഠമല്ലെന്ന്​ അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി:  റഫാൽ യുദ്ധവിമാന ഇടപാട്​  സംബന്ധിച്ച്​ കോൺഗ്രസ്​ നടത്തുന്നത്​​ ​തെറ്റായ പ്രചരണമാണെന്ന്​ അരുൺ ജെയ്​റ്റ്​ലി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അസത്യങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റായ പ്രചരണമാണ്​ നടത്തുന്നത്​. നഴ്​സറി സ്​കൂളിലേയോ പ്രൈമറി സ്​കൂളിലേയോ സംവാദം പോലെ ബാലിശമാണ്​ രാഹുലി​​​െൻറ ആരോപണങ്ങൾ. റഫാൽ കരാറിലെ തുക സംബന്ധിച്ച്​ കോൺഗ്രസി​​​െൻറ ഒ​രോ ആരോപണങ്ങളും തെറ്റാണ്​. 2007ൽ കോൺഗ്രസ്​ സർക്കാറാണ്​ റഫാൽ ഇടപാടിന്​ മുന്നിട്ടിറങ്ങിയത്​. കോൺഗ്രസ്​ ഒരു മോശം കരാറിൽ ഒപ്പിടുക മാത്രമല്ല,  നയങ്ങളെ ദുർബലപ്പെടുത്തി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്​ച ചെയ്യുക കൂടിയാണ്​  ഉണ്ടായതെന്നും ജെയ്​റ്റ്​ലി പ്രതികരിച്ചു. താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക്​ രാഹുൽ ഗാന്ധിയിൽ നിന്നും വ്യക്തമായ മറുപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഇടപാടുകളിലെ ക്രമക്കേടുകളിലൂടെയും വിവാദങ്ങളിലൂടെയും പേരെടുത്ത പാർട്ടിയാണ്​  കോൺഗ്രസ്​. ഇന്ത്യൻ നാവികസേനക്ക്​ വേണ്ടി നല്ലൊരു​ കരാറിൽ പോലും ഒപ്പുവെക്കാൻ കഴിയാതെ ഒരു ദശാബ്​ദം രാജ്യം ഭരിച്ചവരാണ്​​.  ഇന്ത്യയിലെ സ്വകാര്യ നിർമാതാക്കൾക്ക്​ അവസരം നൽകാതെ നൂറു ശതമാനവും വിദേശ നിർമിത വിമാനങ്ങൾക്ക്​ വേണ്ടിയുള്ള കരാറുമായി മു​ന്നോട്ടുപോവുകയും ചെയ്​തിരുന്നു. ‘മെയ്​ക്ക്​ ഇൻ ഇന്ത്യ’യിലൂടെ ഇന്ത്യയിലെ നിർമാതാക്കളെ പ്രോത്​സാഹിപ്പിക്കണമെന്ന നിലപാടാണ്​ സർക്കാറി​േൻറതെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

Tags:    
News Summary - Congress' Allegations On Rafale "Factually False": Arun Jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.