റിപ്പബ്ലിക് ദിനത്തിൽ പാകിസ്താന് ആശംസ സന്ദേശം: യുവതി അറസ്റ്റിൽ

ബംഗളൂരു: പാകിസ്താൻ റിപ്പബ്ലിക് ദിനത്തിന്‍റെ പേരിൽ വാട്സ്ആപ്പിൽ ആശംസ സന്ദേശമയച്ച യുവതി അറസ്റ്റിൽ. ബാഗൽകോട്ട് മുധോൾ സ്വദേശിനിയായ കുത്മ ഷെയ്ക് (25) ആണ് അറസ്റ്റിലായത്. മാർച്ച് 23ന് പാകിസ്താൻ റിപ്പബ്ലിക് ദിനത്തിന്‍റെ ആശംസ യുവതി വാട്സ്ആപ് സ്റ്റാറ്റസ് ആക്കിയിരുന്നു.

ഇതിനെതിരെ അരുൺബജന്ത്രി നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് മുധോൾ പൊലീസ് പറഞ്ഞു. 'ഐക്യവും സൗഹാർദവും എല്ലാ രാജ്യത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ' എന്നായിരുന്നു റിപ്പബ്ലിക് ദിനത്തിൽ പാകിസ്താന് യുവതി ആശംസ നേർന്നുള്ള യുവതിയുടെ വാട്സ്ആപ് സ്റ്റാറ്റസ്.

ഇന്ത്യൻ ശിക്ഷാ നിയമം 153 എ ( ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ), 505 - രണ്ട് (ശത്രുതയും വിദ്വേഷവും പരത്തുന്ന പ്രസ്താവന നടത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Congratulatory message to Pakistan on Republic Day: Young Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.