നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്​ടപ്പെട്ടിട്ടില്ലെന്ന്​ ശശി തരൂർ

ന്യൂഡൽഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി കുറ്റവിമുക്​തനാക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ്​ എം.പി ശശി തരൂർ. സുനന്ദയുടെ മരണത്തിന്​ ശേഷം തന്നെ വലയം ചെയ്​തിരുന്ന ദുസ്വപ്​നത്തിനാണ്​ അന്ത്യമാവുന്നതെന്ന്​ ശശി തരൂർ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്​ടപ്പെട്ടിട്ടില്ലെന്നും തരൂർ കൂട്ടി​ച്ചേർത്തു.

മാധ്യമങ്ങളുടെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ടു. കേസ്​ കെട്ടിച്ചമച്ചതെന്ന തന്‍റെ നിലപാട്​ കോടതിയും അംഗീകരിച്ചതിൽ സ​ന്തോഷമുണ്ട്​. നിയമപരമായ നിരവധി പ്രക്രിയകൾക്കൊടുവിൽ കോടതിയിൽ നിന്ന്​ നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ തനിക്ക്​ വേണ്ടി ഹാജരായ വികാസ്​ പവ, ഗൗരവ്​ ഗുപ്​ത എന്നിവർക്ക്​ തരൂർ നന്ദി പറഞ്ഞു. സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെ കുറ്റവിമുക്​തനാക്കി ഡൽഹി റോസ്​ അവന്യു കോടതി ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. നേരത്തെ ആത്​മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്​.

Tags:    
News Summary - Conclusion to long nightmare: Shashi Tharoor after verdict on Sunanda Pushkar death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.