ന്യൂഡൽഹി: രാജ്യത്ത് വോട്ടിങ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ജുഡീഷ്യറിക്ക് അതിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വോട്ടിങ് നിർബന്ധമാക്കണമെന്നും മനഃപൂർവം വോട്ട് ചെയ്യാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ തടയുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. സമ്മർദത്തിലൂടെയല്ല, ബോധവത്കരണത്തിലൂടെയാണ് ജനാധിപത്യം ശക്തിപ്പെടുകയെന്ന് വ്യക്തമാക്കിയ കോടതി, നിർബന്ധിത വോട്ടിങ്ങിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ജോലിത്തിരക്കുമൂലം പലർക്കും വോട്ട് ചെയ്യാൻ സാധിക്കാറില്ലെന്നും സാമ്പത്തിക പിന്നാക്കംനിൽക്കുന്നവർക്കും ദിവസ വേതനക്കാർക്കും വോട്ടിനേക്കാൾ പ്രധാനം അവരുടെ തൊഴിൽ ആയേക്കാമെന്നും ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ സമിതി രൂപവത്കരിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന ആവശ്യവും കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.