അഭിജീത് ദിപ്കെ

'പാത്രവും സ്പൂണുമായി ജന്തർ മന്ദറിലേക്ക് വരിക'; പ്രതിഷേധവുമായി നാളെ വീണ്ടും സി.ജെ.പി തെരുവിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്ദറിൽ നാളെ വീണ്ടും പ്രതിഷേധം. 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ കൈകളിൽ പാത്രങ്ങളും സ്പൂണുകളുമായി വരണമെന്ന് സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് നടക്കുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചതായി സംഘാടകർ അറിയിച്ചു. കോവിഡ് സമയത്ത് ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിൽ ഇരുന്ന് പാത്രങ്ങൾ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനെ പരിഹസിച്ചാണ് പ്രക്ഷോഭകർ ഈ സമരരീതി സ്വീകരിക്കുന്നത്.

നാളെ നടക്കുന്ന സമരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അഭിജീത് ദിപ്കെ സമരക്കാരോട് പാത്രവും സ്പൂണുമായി എത്താൻ ആവശ്യപ്പെട്ടത്.​ 'നാളെ ഉച്ചക്ക് ഒന്നിന് ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എല്ലാ 'കോക്രോച്ചുകളും' തങ്ങളുടെ കൈകളിൽ ഒരു പ്ലേറ്റും സ്പൂണും കരുതണം. ബാക്കി കഥ എന്താണെന്ന് നിങ്ങൾക്ക് നന്നായി അറിയാമല്ലോ,​' - ദിപ്കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി നടത്തുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണിത്. ഇതിന് മുമ്പ് ജൂൺ 6നും ഇവർ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. പൂനെ, ലഖ്‌നൗ, ബംഗളൂരു, ഹൈദരാബാദ്, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് സമരക്കാർ വീണ്ടും ഡൽഹിയിൽ കേന്ദ്രീകരിക്കുന്നത്.

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ന​ഷ്‍ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്‍കെ. ജ​ന്ത​ർ മ​ന്തി​റി​ൽ ര​ണ്ടാം പ്ര​തി​ഷേ​ധം ജൂ​ൺ 20ന് ​ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ദി​പ്‍കെ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​ക​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് സം​ഘ​ട​ന​യു​ടെ നീ​ക്കം. പ​രീ​ക്ഷാ രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ൾ ചെ​റു​പ്പ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മ്പോ​ൾ രാ​ഷ്‍ട്ര​ത്തി​ന്‍റെ ഭാ​വി​ക്കാ​ണ് ഭീ​ഷ​ണി ഉ​യ​രു​ന്ന​തെ​ന്ന് ക​ത്തി​ൽ ദി​പ്‍കെ വി​ശ​ദ​മാ​ക്കി. 11 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം, പു​നഃ​പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ങ്ങാ​നാ​കാ​തെ വ​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ തകർച്ചക്കും ലക്ഷക്കണക്കിന് കുട്ടികളുടെ ജീവനും സർക്കാർ മറുപടി പറയണമെന്നും ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നേതൃത്വത്തെ മാറ്റിനിർത്തുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് ഉത്തരവാദിത്തബോധമാണ് കാണിക്കുന്നതെന്നും സി.ജെ.പി വ്യക്തമാക്കി.കോടതി പരാമർശങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഒരു പരിഹാസ പേജായി ആരംഭിച്ച്, പിന്നീട് രാജ്യത്തെ തൊഴിലില്ലായ്മക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശബ്ദമുയർത്തുന്ന വലിയൊരു യുവജന പ്രസ്ഥാനമായി മാറിയ സംഘടനയാണ് കോക്രോച്ച് ജനതാ പാർട്ടി.

Tags:    
News Summary - 'Come to Jantar Mantar with a bowl and a spoon'; CJP to take to the streets again tomorrow with a protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.