കോയമ്പത്തൂർ കാഴ്​ചബംഗ്ലാവിൽ അണലി പാമ്പ്​ 33 കുഞ്ഞുങ്ങളെ പ്രസവിച്ചു​

കോയമ്പത്തൂർ: നഗരത്തിലെ വി.ഒ.സി പാർക്ക്​ കാഴ്​ചബംഗ്ലാവിൽ അണലി 33 പാമ്പിൻകുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി. രണ്ട്​ ദിവസം മുമ്പായിരുന്നു പ്രസവം. പിന്നീട്​ മുഴുവൻ കുഞ്ഞുങ്ങളെയും വനം അധികൃതർക്ക്​ ​ൈകമാറിയതായി കാഴ്​ചബംഗ്ലാവ്​ ഡയറക്​ടർ ശെന്തിൽനാഥൻ അറിയിച്ചു.

കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്​ചബംഗ്ലാവ്​ അടച്ചിട്ടിരിക്കയാണ്​. ജൂണിലാണ്​ കോയമ്പത്തൂരിലെ കോവിൽമേട്​ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കക്കൂസിൽനിന്ന്​​​ ഗർഭിണിയായ അണലിപാമ്പിനെ പ്രഫഷനൽ പാമ്പ്​ പിടിത്തക്കാര​െൻറ സഹായത്തോടെ പിടികൂടിയത്​. തുടർന്ന്​​ കാഴ്​ചബംഗ്ലാവിന്​ ​ൈകമാറുകയായിരുന്നു.


കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക വിഷപാമ്പാണ്​ അണലി. ആറുമാസക്കാലം നീളുന്ന ഗർഭകാലയളവിൽ മുട്ടകളുടെ രൂപത്തിലാണ്​ ഇവയുടെ കുഞ്ഞുങ്ങൾ ഉണ്ടാവുക. മുട്ടത്തോട്​ പോലെ കാണപ്പെടുന്ന നേരിയ ചർമം ഭേദിച്ചാണ്​ കുഞ്ഞുങ്ങൾ പുറത്തുവരിക. ശനിയാഴ്​ച അണലി പാമ്പുകളെ കേരളാതിർത്തിയായ ആനക്കട്ടി വനത്തിൽ​ കൊണ്ടുവിട്ടതായി വനം അധികൃതർ അറിയിച്ചു. 

Tags:    
News Summary - Coimbatore Zoo Russells Viper Gives Birth To 35 Snakelets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.