ന്യൂഡൽഹി: ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ശസ്ത്രക്രിയ കഴിഞ്ഞ നാല് വയസുകാരന് നൽകിയ ഭക്ഷണത്തിൽ പാറ്റ. ആശുപത്രിയിൽ നിന്ന് വലിയ ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിക്ക് ശസ്ത്രക്രിയക്ക് ശേഷം നൽകിയ ആദ്യ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടത്. ഭക്ഷണത്തോടാപ്പം കുട്ടിക്ക് നൽകിയ പരിപ്പ് കറിയിലായിരുന്നു പാറ്റ. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണത്തിൽ പാറ്റയെ കിട്ടിയ വിഷയത്തെ കുറിച്ച് ഒരാൾ ട്വിറ്ററിൽ ചിത്രസഹിതം പങ്കുവെച്ചിട്ടുണ്ട്. ട്രേയിൽ പാറ്റയുടെ ചിറകിന്റെ അവശിഷ്ടങ്ങളോട് സാമ്യമുള്ള വസ്തുക്കളുടെ ചിത്രമാണ് പങ്കുവെച്ചത്.
'ദേശീയ തലസ്ഥാനത്തിലെ അഭിമാനസ്തംഭമായ ആരോഗ്യ സംവിധാനത്തിന്റെ ഭയാനകവും ശോച്യവുമായ അവസ്ഥയാണിത്. ന്യൂഡൽഹി എയിംസിൽ ആമാശയത്തിൽ വലിയ ശസ്ത്രക്രിയക്ക് വിധേയനായ നാലുവയസുകാരന് ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി നൽകിയ ഭക്ഷണമാണ് പരിപ്പിട്ട പാറ്റ' എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്.
എയിംസിനു നേരെ ഇത്തരം ആരോപണം വരുന്നത് ആദ്യമായല്ല. ആശുപത്രിയിലെ ഡോക്ടർമാരുടെ മെസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ക്ഷുദ്രജീവികളെ കണ്ടെത്തിയിട്ടുണ്ടെന്ന് നേരത്തെയും വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.