സഹകരണ ബാങ്ക്​ പ്രതിസന്ധി: ഇടപെടുമെന്ന്​ ജെയ്​റ്റ്ലി

 

ന്യൂഡൽഹി: നോട്ട്​ പിൻവലിച്ചതുമായി ബന്ധപ്പെട്ട്​ കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റിലി. പ്രശ്​നം പരിഹരിക്കുന്നതിനായി ആർ.ബി.​െഎ ഗവർണറുമായി സംസാരിക്കുമെന്നും അദേഹം അറിയിച്ചു. സഹകരണ ബാങ്ക്​ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കേരളത്തിൽ എം.പിമാർ അരുൺജെയ്​റ്റലിയെ സമീപിക്കുകയായിരുന്നു.

 അസാധുവായ നോട്ടുകൾ സ്വീകരിക്കാനോ കൈമാറ്റം ചെയ്യുവാനോ സഹകരണ ബാങ്കുകൾക്ക്​ അധികാരമില്ലെന്ന ആർ.ബി.​െഎ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ നേതൃത്വത്തിൽ മന്ത്രിസഭാ അംഗങ്ങൾ സത്യാഗ്രഹം അനുഷ്​ടിക്കുന്ന സാഹചര്യത്തിലാണ്​ ​ എം.പിമാർ ജെയ്​റ്റിലിയെ കണ്ടത്​. സഹകരണ ബാങ്കുകൾക്ക്​ അസാധുവായ നോട്ടുകൾ മാറ്റി നൽകാൻ അനുവദിക്കാതിരുന്നതിനു പിന്നിൽ രാഷ്​ട്രീയ ഗൂഢാ​േലാചനയുണ്ടെന്ന്​ നേരത്തെ തന്നെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

Tags:    
News Summary - co-operative bank crisis in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.