യു.പിയിൽ ഒബാമക്കെതിരെ ഹരജി; മൻമോഹനെയും രാഹുലിനെയും അപമാനിച്ചെന്ന്​ അഭിഭാഷകൻ

ലഖ്​നോ: കോൺഗ്രസ്​ നേതാക്കളായ മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും പുസ്​തകത്തിലൂടെ അപമാനിച്ച​ുവെന്ന്​ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ്​ കോടതിയിൽ യു.എസ്​ മുൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമക്കെതിരെ ഹരജി. ഒബാമയുടെ 'ദ പ്രോമിസ്​ഡ്​ ലാൻഡ്​' എന്ന പുസ്​തകത്തിൽ നേതാക്കളെ അപമാനിച്ചുവെന്നും ഇതിലൂടെ അനുയായികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹരജിയിൽ പറയുന്നു. ഒബാമക്കെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ​െചയ്യണമെന്നും ഹരജിക്കാരൻ ആവശ്യ​െപ്പട്ടു.

ഉത്തർപ്രദേശിലെ പ്രതാപ്​ഗഡ്​ സ്വദേശിയായ അഭിഭാഷകൻ ഗ്യാൻ പ്രകാശ്​ ശുക്ലയാണ്​​ ഹരജി നൽകിയത്​. ആൾ ഇന്ത്യ റൂറൽ ബാർ അസോസിയേഷൻ ദേശീയ പ്രസിഡൻറ്​ കൂടിയാണ്​ ഇദ്ദേഹം. ലാൽഗഞ്ച്​ സിവിൽ കോടതിയിലാണ്​ ഹരജി ഫയൽ ചെയ്​തത്​. കേസ്​ നവംബർ ഒന്നിന്​ പരിഗണിക്കും.


മൻമോഹനെയും രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള ഒബാമയുടെ പരാമർശം അപമാനകരമാണെന്നും രാജ്യത്തി​െൻറ പരമാധികാര​ത്തിനെതിരായ ആക്രമണമാണെന്നും ഹരജിയിൽ പറയുന്നു.

കോൺഗ്രസ്​ അനുയായികളുടെ വികാരം വ്രണപ്പെട്ടു. അതിനാൽ തന്നെ പുസ്​തകത്തിനെതിരെ കോൺഗ്രസ്​ അനുയായികൾ പ്രതിഷേധവുമായി​ തെരുവിലിറങ്ങി കലാപം സൃഷ്​ടിക്കുമെന്നും ഒബാമക്കെതിരെ എഫ്​.ഐ.ആർ ഇടണമെന്നും അഭിഭാഷകൻ ഹരജിയിൽ പറയുന്നു.

ഭാവിയിൽ രാഹുൽ ഗാന്ധിക്കു ഭീഷണിയാവില്ലെന്ന് ഉറപ്പുള്ളതിനാലാണ്​ സോണിയ ഗാന്ധി മൻമോഹൻ സിങ്ങിന്​ പ്രധാനമന്ത്രി പദം വെച്ചുനീട്ടിയതെന്ന ഒബാമയുടെ ​​പരാമർശമാണ്​ വിവാദമായത്​​. ദേശീയ രാഷ്‌ട്രീയത്തിൽ ഒരു അടിത്തറയുമില്ലാത്ത മുതിർന്ന ഒരു സിഖുകാരൻ ഒരിക്കലും തൻെറ മകൻ രാഹുലിന് ഭീഷണിയാവില്ലെന്ന് സോണിയ ഗാന്ധി വിലയിരുത്തിയതായും പുസ്തകത്തിൽ ഒബാമ പറയുന്നു. ഇന്ത്യയുടെ രാഷ്‌ട്രീയം മതം, വംശം, ജാതി എന്നിവയിലൂടെ ഉരുത്തിരിഞ്ഞതാണെന്നും ഇത്തരം വേർതിരിവുകളെ മറികടക്കുന്ന തരത്തിൽ രാജ്യത്തിന്‍റെ ചിന്താഗതി മാറിയതുകൊണ്ടല്ല മൻമോഹൻ പ്രധാനമന്ത്രിയായതെന്നും ഒബാമ സൂചിപ്പിക്കുന്നു.

മൻമോഹൻ സിങ്ങി​െൻറ വസതിയിൽ വെച്ചുനടന്ന വിരുന്നിലുണ്ടായ ചില സന്ദർഭങ്ങളും ഒബാമ വിശദീകരിക്കുന്നുണ്ട്. 'സോണിയയും രാഹുലും പങ്കെടുത്ത വിരുന്നായിരുന്നു അത്​. സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ശ്രവിക്കാനായിരുന്നു സോണിയ ശ്രമിച്ചത്​. നയപരമായ കാര്യങ്ങളിൽ അവർ മൻമോഹനെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. ഇടക്ക്​ സംഭാഷണം മകനിലേക്കു നയിക്കാനും അവർ ശ്രമിച്ചു' -ഒബാമ എഴുതി.


രാഹുൽ ആത്മാർഥതയും സാമർഥ്യവുമുള്ള വ്യക്തിയാണ്​ രാഹുൽ. അമ്മയുടെ ഐശ്വര്യം അയാൾക്കും ലഭിച്ചിട്ടുണ്ട്​. ഭാവി രാഷ്‌ട്രീയത്തെക്കുറിച്ചുള്ള തന്‍റെ ചിന്തകൾ രാഹുൽ അന്നു പങ്കുവച്ചിരുന്നു. 2008ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ എ​െൻറ പ്രചാരണ രീതികളെ കുറിച്ച്​ രാഹുൽ ചോദിച്ചുവെന്നും ഒബാമ പറഞ്ഞു.

ഇതിന​ുശേഷം രാഹുലിനെ കുറിച്ച്​ ഒബാമ നടത്തിയ പരാമർശമാണ്​ വിവാദമായത്​. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നാണ് ഒബാമ പറഞ്ഞത്. പാ​ഠ്യ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളെ​ല്ലാം ചെ​യ്ത് അ​ധ്യാ​പ​ക​ന്‍റെ മ​തി​പ്പ് നേ​ടാ​ൻ തീ​വ്ര​മാ​യി രാ​ഹു​ൽ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തേ​സ​മ​യം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​രു​ചി​യോ, അ​തി​നോ​ട് അ​ഭി​നി​വേ​ശ​മോ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​യെ പോ​ലെ​യാ​ണ് രാ​ഹു​ലെ​ന്നും ഒ​ബാ​മ പു​സ്ത​ക​ത്തി​ൽ കു​റി​ച്ചു. 

Tags:    
News Summary - Civil suit filed in UP against Obama book for insulting Rahul Gandhi Manmohan Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.