മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ നടപ്പാലം തകർന്നു വീണത് മുംബൈയിൽ ഒമ്പതു മാസത്തിനിടെ ഉണ്ടായ രണ്ടാ മത്തെ നടപ്പാല അപകടം. പാലത്തിെൻറ സ്ലാബ് തകർന്നാണ് ആറു പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തത ്. 2018 ജൂലൈ മൂന്നിന് അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഗോഖലെ നടപ്പാലം തകർന്ന് രണ്ടുപേർ മരിച്ചിരുന്നു.
ബോംബെ െഎ.െഎ.ടിയുടെ നേതൃത്വത്തിൽ റെയിൽവേ മേൽപ്പാലങ്ങളുടെ ബലക്ഷയം സംബന്ധിച്ച് നടത്തിയ പഠനത്തിൽ മുംബൈ സിറ്റിയിലെ ഒട്ടുമിക്ക നടപ്പാതകളും ബലക്ഷയമുള്ളവയാണെന്നും അടച്ചു പൂട്ടണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇൗ റിപ്പോർട്ട് ഗൗനിച്ചില്ലെന്നാണ് വിവരം.
1988ലാണ് ഛത്രപതി ശിവാജി ടെർമിനസിൽ മേൽപ്പാലം നിർമിച്ചത്. നടപ്പാലത്തിന് 2018ൽ അറ്റകുറ്റപ്പണി നടത്തി ഗ്രാനൈറ്റ് വിരിച്ചു. ഇത് പാലത്തിെൻറ ഭാരം വർധിപ്പിച്ചതാകാം തകർച്ചക്ക് വഴിവെച്ചതെന്നാണ് നിഗമനം. 2017-18 കാലഘട്ടത്തിൽ ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ സ്വകാര്യ കൺസൾട്ടൻറിനെ ഉപയോഗിച്ച് പാലത്തിെൻറ ഘടനാപരമായ ബലക്ഷയത്തെ കുറിച്ച് പഠിച്ചിരുന്നു. പരിശോധിച്ച സംഘം അന്ന് പാലത്തിന് ചെറിയ അറ്റകുറ്റപ്പണിയുടെ ആവശ്യമേ ഉള്ളൂവെന്നായിരുന്നു റിപ്പോർട്ട് നൽകിയിരുന്നത്.
പിന്നീട് അന്ധേരി പാലം തകർന്നതിനു പിറകെ റെയിൽപാളങ്ങൾ മുറിച്ചു കടക്കുന്നതിനായുള്ളതോ റെയിൽ പാളത്തിന് സമീപത്തുള്ളതോ ആയ 445 നടപ്പാലങ്ങളുടെ ഘടനാ പഠനം നടത്തണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉത്തരവിട്ടിരുന്നു.
ബോംബെ െഎ.െഎ.ടിയുടെ നേതൃത്വത്തിൽ കേന്ദ്ര- പശ്ചിമ െറയിൽവേ, ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിെല എഞ്ചിനീയർമാരായിരുന്നു പഠനം നടത്തിയത്. സിറ്റിയിൽ റെയിൽവേ പാളത്തിനു മുകളിലുെടയുള്ള നടപ്പാലങ്ങളും റോഡുകളുമാണ് പരിേശാധനക്ക് വിധേയമായത്. പരിശോധനയിൽ ലോവർ പരേലിലെ റോഡ് മേൽപ്പാലവും മറ്റിടങ്ങളിലെ നടപ്പാലങ്ങളും സുരക്ഷിതമല്ലെന്നും അടച്ചുപൂട്ടണെമന്നും റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.