വ്യക്തിസുരക്ഷ മുഖ്യം: ഐ.എ.എസ്​ ഓഫിസർ രാജിവെച്ചു

ഛണ്ഡീഗഢ്​: സർക്കാർ ​േജാലിക്കിടയിലെ വ്യക്തി സുരക്ഷ വിഷയം ഉയർത്തിക്കാട്ടി ഹരിയാന കേഡർ 2014 ബാച്ച്​ ഐ.എ.എസ്​ ഓഫിസർ രാജിവെച്ചു. സാമൂഹിക നീതി വകുപ്പിൽ അഡീഷനൽ ഡയറക്​ടറായി ​ജോലി​െചയ്യുന്ന റാണി നഗറാണ്​ ഹരിയാന ചീഫ്​ സെക്രട്ടറി കേശാനി ആനന്ദ്​ അറോറക്ക്​ രാജി സമർപ്പിച്ചത്​. 

രാജിയുടെ പകർപ്പ്​ രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചു. സർക്കാർ ജോലിക്കിടയിൽ വ്യക്തിസുരക്ഷക്ക്​ പ്രധാന്യം നൽകാൻ കഴിയുന്നില്ലെന്ന്​ രാജിക്കത്തിൽ പറയുന്നു. കഴിഞ്ഞമാസം ​േഫസ്​ബുക്കിലൂടെ റാണി നഗർ രാജി സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ ലോക്​ഡൗണിന്​ ശേഷം സ്വന്തം നാടായ ഉത്തർ പ്രദേശിലെ ഗാസിയാബാദി​ലേക്ക്​ മടങ്ങിപോകണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഛണ്ഡീഗഢിൽ സഹോദരിക്കൊപ്പമാണ്​ ഇവർ താമസിക്കുന്നത്​. 

2018 ജൂണിൽ മുതിർന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥനെതിരെ പീഡന പരാതി നൽകിയിരുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്​ഥൻ ആരോപണം നിഷേധിക്കുകയായിരുന്നു. 

Tags:    
News Summary - Cites personal safety on govt duty as reason Haryana cadre woman IAS officer quits -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.