ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ കേസ്

മുംബൈ: ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ്. ആചാര്യയയുടെ സഹനർത്തകിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്. സെക്ഷന്‍ 354-എ , 354-സി, 354-ഡി , 509 , 323 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഓഫീസർ സന്ദീപ് ഷിൻഡെ അറിയിച്ചു.

ഗണേഷ് ആചാര്യ അശ്ലീലചിത്രങ്ങൾ കാണിച്ചും സന്ദേശങ്ങളയച്ചും തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പരാതിയിൽ യുവതി പറഞ്ഞു. ബോളിവുഡ് ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ തന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് 2019ൽ ഗണേഷ് ആവശ്യപ്പെട്ടിരുന്നതായി യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ യുവതിക്കെതിരെ ഗണേഷ് മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വെളിപ്പെടുത്തലിന് ശേഷം താന്‍ നിരന്തരം വേട്ടയാടപ്പെട്ടെന്നും 2020 ലെ ഒരു മീറ്റിങ്ങിനിടെ ഗണേഷ് തന്നെ അധിക്ഷേപിച്ചതായും യുവതി പറഞ്ഞു. ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്സ് അസോസിയേഷൻ തന്റെ അംഗത്വം റദ്ദാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.

കേസിൽ കുറ്റംപത്രം സമർപ്പിച്ചത് ഗണേഷിനെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഇതുവരെ ഗണേഷ് ആചാര്യ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Choreographer Ganesh Acharya charged with sexual harassment, stalking, voyeurism by Mumbai Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.