ലഡാക്ക്​ അതിർത്തിയിൽ സേനാവിന്യാസം തുടർന്ന്​ ചൈന

ന്യൂഡൽഹി: നിയന്ത്രണരേഖയിൽ നിന്നുള്ള സേനാപിന്മാറ്റം നടത്താതെ ചൈന. കിഴക്കൻ ലഡാക്ക്​ സെക്​ടറിൽ 40,000 സൈനികരെ വിന്യസിച്ചാണ്​ ചൈന പ്രകോപനം തുടരുന്നത്. 

ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ ചർച്ചകളിൽ തീരുമാനമായിരുന്നു. എന്നാൽ, ഇതിന്​ വിരുദ്ധമാണ്​ ചൈനയുടെ ഇപ്പോഴത്തെ നടപടിയെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. സർക്കാർ തലത്തിലും സൈനികതലത്തിലുമാണ്​ ഇന്ത്യ- ചൈന ചർച്ചകൾ നടന്നത്​.

ചൈന സൈന്യത്തെ പിൻവലിക്കാനുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ല. പുതുതായി ആയുധങ്ങളുമായി 40,000 സൈനികരെ വിന്യസിക്കുകയാണെന്ന്​ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അവസാനമായി നടത്തിയ കമാൻഡർതല ചർച്ചയിലും സൈന്യത്തെ പിൻവലിക്കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ.

Tags:    
News Summary - China Has 40,000 Troops At LAC Despite De-Escalation Promise: Report-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.