ന്യൂഡൽഹി: മോദിസർക്കാറിെൻറ മുഖ്യ സാമ്പത്തിക ഉപദേശകൻ കെ.വി. സുബ്രഹ്മണ്യൻ രാജിവെച്ചു. അക്കാദമിക മേഖലയിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ വിശദീകരിച്ചു.
സർക്കാറിൽനിന്ന് അകമഴിഞ്ഞ പിന്തുണ തനിക്ക് ലഭിച്ചതായി കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. പുതിയ മുഖ്യ സാമ്പത്തിക ഉപദേശകനെ സർക്കാർ തീരുമാനിച്ചിട്ടില്ല.
നേരത്തെ അരവിന്ദ് സുബ്രഹ്മണ്യനും ഇതേപോലെ അക്കാദമിക രംഗത്തേക്ക് മടങ്ങുകയായിരുന്നു. 2018ലെ അദ്ദേഹത്തിെൻറ രാജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉണ്ടായ അകൽച്ചയെ തുടർന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.