കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടു -ഇന്ദ്രാണി മുഖർജി

ന്യൂഡൽഹി: മകൻ കാർത്തി ചിദംബരത്തെ സഹായിക്കാൻ പി.ചിദംബരം ആവശ്യപ്പെട്ടുവെന്ന്​ ഇന്ദ്രാണി മുഖർജി. പീറ്റർ മുഖർജി യോടാണ്​ ചിദംബരം ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇന്ദ്രാണി പറഞ്ഞു. ഇതിന്​ പ്രത്യുപകാരമായി പീറ്റർ മുഖർജിയുടെ ഉ ടമസ്ഥതയിലുള്ള ഐ.എൻ.എക്​സ്​ മീഡിയക്ക്​ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാമെന്ന്​ ചിദംബരം അറിയിച്ചതായി ഇന്ദ്രാണി കൂട്ടിച്ചേർത്തു.

പി.ചിദംബരത്തിൻെറ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഐ.എൻ.എക്​സ്​ മീഡിയക്ക്​ വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങളിൽ ഇളവ്​ വേണമെന്ന്​ ആവശ്യപ്പെട്ടു. അപ്പോൾ മകൻെറ വ്യവസായത്തിന്​ സഹായം നൽകണമെന്നാണ്​ ചിദംബരം പറഞ്ഞതെന്നും ഇന്ദ്രാണി എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിന്​ നൽകിയ മൊഴിയിൽ വ്യക്​തമാക്കുന്നു.


യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി. ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തുവെന്നതാണ്​ ഇപ്പോൾ പി.ചിദംബരത്തിനെതിരായ കേസ്​. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐ.എന്‍.എക്സ്​ മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങിയെന്നായിരുന്നു ആരോപണം.

Tags:    
News Summary - Chidambaram asked us to help Karti’s business-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.