തൊഴിൽരഹിതർക്ക് 2,500 രൂപ അലവൻസുമായി ഛത്തിസ്ഗഢ്

റായ്പുർ: തൊഴിൽരഹിതരായ യുവാക്കൾക്ക് ബജറ്റിൽ പ്രതിമാസം 2,500 രൂപ അലവൻസ് പ്രഖ്യാപിച്ച് ഛത്തിസ്ഗഢ് സർക്കാർ. അംഗൻവാടി ജീവനക്കാർ, ഹോം ഗാർഡുകൾ, വില്ലേജ് കോട്‌വാർ തുടങ്ങിയവരുടെ ഓണറേറിയവും വർധിപ്പിക്കുമെന്നും ധനമന്ത്രിയുടെകൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ വ്യക്തമാക്കി.

ഈ വർഷാവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് സർക്കാറിന്റെ നീക്കം.

ചില്ലറ വ്യാപാര നയം രൂപവത്കരിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ബുദ്ധിമുട്ടില്ലാതെ വ്യാപാരം നടത്തുകയെന്ന ലക്ഷ്യം മുൻനിർത്തി, സർക്കാർ ദേശീയ ചില്ലറ വ്യാപാര നയം കൊണ്ടുവരുന്നു.

വ്യാപാരികൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കാനും കൂടുതൽ സമയം വായ്പയായി സാധനങ്ങൾ വാങ്ങാനും ഇത് സഹായകമാകുമെന്ന് വ്യവസായ-ആഭ്യന്തര വാണിജ്യ വകുപ്പ് ജോയന്റ് സെക്രട്ടറി സഞ്ജീവ് വ്യക്തമാക്കി. ഓൺലൈൻ ചില്ലറ വിൽപനക്കാർക്കായി ഇ-കൊമേഴ്സ് നയവും രൂപവത്കരിക്കാൻ ശ്രമമുണ്ട്. ചില്ലറ വ്യാപാരികളും ഇ-കൊമേഴ്സ് മേഖലയും തമ്മിൽ ബന്ധമുണ്ടാകണമെന്നാണ് വകുപ്പ് ആഗ്രഹിക്കുന്നത്. എല്ലാ ചില്ലറ വ്യാപാരികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും സർക്കാർ പരിഗണിക്കുന്നു.

Tags:    
News Summary - Chhattisgarh with Rs 2,500 allowance for unemployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.