19 ലക്ഷം കർഷകർക്ക്​ നേരിട്ട്​ ധനസഹായമേകി ഛത്തീസ്​ഗഢിലെ കോൺഗ്രസ്​ സർക്കാർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയുമായി ചത്തീസ്​ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജിവ് ഗാന്ധി കിസാന്‍ ന്യായ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യഗഡുവായി 1500 കോടി രൂപ 19 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്​ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം കർഷകർക്ക്​ ഏക്കറിന്​ 10,000 രൂപവരെ  പ്രതിവർഷം ബാങ്ക്​ അക്കൗണ്ടിലൂടെ കൈമാറും. 

സംസ്ഥാനത്തെ 14 വ്യത്യസ്​ത വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ്​​ പദ്ധതിയുടെ ഗുണഭോക്താക്കൾ. നാല് ഗഡുക്കളായി 5750 കോടി രൂപയാണ്  ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ വിതരണം ചെയ്യുക. കരിമ്പ് കര്‍ഷകര്‍ക്ക് ഏക്കറിന് 13000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10000 രൂപയും ലഭിക്കും.

 90 ശതമാനം കർഷകർക്ക്​ പദ്ധതി ഉപകാരപ്പെടുമെന്ന്​ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അവകാശപ്പെട്ടു. പ്രതിസന്ധിയുടെ സമയത്ത്​ എങ്ങനെയാണ്​ ജനങ്ങളെ സഹായിക്കേണ്ടതെന്നതിന്​ ചത്തിസ്​ഗഢ്​​ സർക്കാർ രാഷ്​ട്രത്തിന്​ മുമ്പിൽ വെക്കുന്ന ഉദാഹരണമാണ്​ പദ്ധതിയെന്ന്​ ബാഗൽ പറഞ്ഞു. 

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്ന ‘ന്യായ്’ പദ്ധതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചത്തീസ്​ഗഢിലാണ് ‘ന്യായ്’ പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. തങ്ങളെ അധികാരത്തിലെത്തിച്ചാൽ രാജ്യത്തെ കുടുംബങ്ങൾക്ക്​ വർഷാവർഷം 72000 രൂപയുടെ വരുമാനം കോൺഗ്രസ്​ ഉറപ്പുനൽകിയിരുന്നു. 

Tags:    
News Summary - Chhattisgarh to reward farmers through new scheme- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.