പ്രളയത്തിൽ നനഞ്ഞ പുസ്​തകങ്ങൾ എടുത്തു വെക്കുന്ന വിദ്യാർഥിനിയുടെ വിഡിയോ വൈറലായി; കണ്ണീരൊപ്പി​ സോനു സൂദ്​

റായ്​പൂർ: പ്രളയത്തിൽ എല്ലാം നഷ്​ടമായപ്പോഴും അഞ്​ജലി വിതുമ്പിയത്​ തൻെറ എല്ലാമായ പുസ്​തകങ്ങൾ നനഞ്ഞപ്പോഴായിരുന്നു. വീടു തന്നെ നഷ്​ടമായപ്പോൾ തൻെറ പുസ്​തകങ്ങൾ ഇനി വാങ്ങിച്ചു തരാൻ ആരുമുണ്ടാവില്ലെന്ന്​ അറിഞ്ഞിട്ടായിരിക്കും ചത്തീസ്​ഗഢിലെ ആ വിദ്യാർഥിനി കരഞ്ഞത്​. വിതുമ്പലോടെ നനഞ്ഞ പുസ്​തകങ്ങൾ എടുത്തുവെക്കുന്ന അഞ്​ജലി ഗുഡിയാമിനെ ഒരു ബന്ധു കാമറയിൽ ഒപ്പിയെടുത്ത്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ദിവസങ്ങൾക്കകം ​വിഡിയോ വൈറലായതോടെ സിനിമ താരം സോനു സൂദ്​ അടക്കം നിരവധി പേർ സഹായവുമായി രംഗത്തെത്തുകയും ചെയ്​തു.

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ ബസ്​താറിലാണ്​ ഗോത്രവിഭാഗത്തിൽ പെട്ട അഞ്​ജലിയും കുടുംബവും താമസിക്കുന്നത്​. ഛത്തീസ്‌ഗഢ്​ സർക്കാറും കുടുംബത്തിന്​ ഒരു ലക്ഷം രൂപ നൽകി. സിനിമ താരം സോനു സൂദ്​ വിദ്യാർഥിക്ക്​ പുസ്​തകങ്ങളും മറ്റു പഠനോപകരണങ്ങളും അയച്ചുകൊടുത്തു.

ബിജാപൂർ ജില്ലയിലാണ്​ ഈ സീസണിൽ സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ മഴ പെയ്​തത്​. നൂറിലധികം വീടുകൾ ഇവിടെ പൂർണമായി വെള്ളത്തിൽ മുങ്ങി തകർന്നിരുന്നു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.