ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു​; രണ്ട് ജവാൻമാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപ്പൂർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു.ബിജാപ്പൂരിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സമാനമായ ഏറ്റുമുട്ടൽ വീണ്ടുമുണ്ടാവുന്നത്.

ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നുവെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റുവെങ്കിലും ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

ഡിസ്​ട്രിക്ട് റിസർവ് ഗാർഡിൽ നിന്നും സ്​പെഷ്യൽ ടാസ്ക് ഫോഴ്സിൽ നിന്നുമുള്ള ജവാൻമാരാണ് വീരമൃത്യു വരിച്ചതെന്ന് ബസ്തർ റേഞ്ച് ഇൻസ്​പെകട്ർ ജനറൽ സുന്ദരരാജ് പറഞ്ഞു. നേരത്തെ 2026ന് മുമ്പായി രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ കേന്ദ്രശക്തമാക്കിയത്.

Tags:    
News Summary - Chhattisgarh: 12 Maoists killed in encounter with security forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.