'ചതിച്ചു, അപമാനിതനായി': ഡൽഹി ബംഗ്ലാവിൽ നിന്ന് കുടിയൊഴിപ്പിച്ചതിനെതിരെ ചിരാഗ് പാസ്വാൻ

ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവിൽനിന്ന് അപ്രതീക്ഷിതമായി കുടി​യൊഴിപ്പിക്കപ്പെട്ടതിനെതിരെ ചിരാഗ് പാസ്വാൻ. ചതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തെന്ന് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഡൽഹി ബംഗ്ലാവിൽ നിന്ന് പാസ്വാൻ കുടുംബത്തിന്റെ സാധനങ്ങൾ റോഡരികിൽ വലിയ കൂമ്പാരങ്ങളായി കൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

തന്റെ കുടുംബത്തെ പുറത്താക്കുകയും അപമാനിക്കുകയും ചെയ്തതിൽ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്ന് ചിരാഗ് പറഞ്ഞു. പിതാവ് കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന് അനുവദിച്ച സർക്കാർ ബംഗ്ലാവിൽ നിന്നാണ് കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ടത്.

"ധോഖാ ഹുവാ ഹേ (ഇതൊരു വഞ്ചനയാണ്)" -ചിരാഗ് പാസ്വാൻ എൻ.ഡി ടി.വിയോട് പറഞ്ഞു. രാം വിലാസ് പാസ്വാന്റെ മരണശേഷം 12, ജൻപഥ് ബംഗ്ലാവ് തന്റെ കുടുംബത്തിന് അവകാശമില്ലാത്തതിനാൽ ഒഴിയാൻ താൻ തയ്യാറായിരുന്നെന്ന് ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) എം. പികൂടിയായ ചിരാഗ് പറഞ്ഞു.

"സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത് ശാശ്വതമല്ല. അത് അവകാശപ്പെടാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കില്ല. ഇത്രയും വർഷം ഇവിടെ തുടരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്റെ അച്ഛൻ ഇവിടെ ഒരു നീണ്ട കാലം ഉണ്ടായിരുന്നു. പ്രായോഗികമായി ഈ വീട് സാമൂഹിക നീതിയുടെ ജന്മസ്ഥലമായിരുന്നു" -ചിരാഗ് പാസ്വാൻ പറഞ്ഞു.

"ലോക്ക്ഡൗൺ സമയത്ത്, ആ വീട്ടിൽ നിന്ന് എന്റെ അച്ഛൻ കുടിയേറ്റക്കാരെ റോഡിൽ കാണുകയും അവരെക്കുറിച്ച് വിഷമിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആശങ്ക അറിയിക്കാൻ അദ്ദേഹം പ്രധാനമന്ത്രിയെ വിളിച്ചു. വീട് നഷ്‌ടപ്പെട്ടതിൽ എനിക്ക് വിഷമമില്ല. അത് എന്നെങ്കിലും പോകുമായിരുന്നു. അത് ചെയ്ത രീതിയെ ഞാൻ എതിർക്കുന്നു" -അദ്ദേഹം പറഞ്ഞു.

കുടിയൊഴിപ്പിച്ചപ്പോൾ റോഡിലേക്ക് മാറ്റിയ സാധനങ്ങളുടെ കൂട്ടത്തിൽ രാം വിലാസ് പാസ്വാന്റെ ഫോട്ടോകൾ അടക്കം ഉണ്ട്.

"അവർ എന്റെ പിതാവിന്റെ ഫോട്ടോ വലിച്ചെറിഞ്ഞു. ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഫോട്ടോകൾ ഉണ്ടായിരുന്നു. അവർ ചെരിപ്പുകൾ ധരിച്ച് ഫോട്ടോകളിൽ നടന്നു. കിടക്കയിൽ മുഴുവൻ അവർ ചെരിപ്പുകൾ ധരിച്ചു നടന്നു" -പാസ്വാൻ പറഞ്ഞു.

Tags:    
News Summary - "Cheated, Humiliated": Chirag Paswan On Eviction From Delhi Bungalow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.