കാൺപുർ: പ്രതിഷേധ സമരങ്ങളിൽ ‘ആസാദി’ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് രാജ്യദ്രോഹമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആ ദിത്യനാഥ്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും കാൺപുരിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയിൽ യോഗി പറഞ്ഞു.
‘ആസാദി’ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താൻ ആരെയും അനുവദിക്കില്ല.
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്.
സി.എ.എയുടെ അർഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോൺഗ്രസും എസ്.പിയും ഇടത് പാർട്ടികളും ചേർന്ന് തെരുവിലിറക്കുന്നത്. ഇത് അപമാനകരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.