ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു

ന്യൂഡൽഹി: ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ബുധനാഴ്ച യു.പിയിലെ സഹരാൻപൂർ ജില്ലയിൽ വെച്ചാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ചന്ദ്രശേഖർ ആസാദിന്റെ കാറിന്റെ വി​ൻഡോ വെടിവെപ്പിൽ തകർന്നു. ഉടൻ തന്നെ അദ്ദേഹത്ത സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

സഹരാൻപൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു ആ​ക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് അക്രമികൾ എത്തിയത്. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. നാല് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Tags:    
News Summary - Chandrashekhar Azad, chief of Bhim Army, shot in UP's Saharanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.