വോട്ടിങ്​ യന്ത്രത്തിലെ തകരാർ: ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ്​ കമീഷനെ കണ്ടു

ന്യൂഡൽഹി: ആന്ധ്രയിൽ ലോക്​സഭ തെരഞ്ഞെടുപ്പിൽ വോട്ടിങ്​ യന്ത്രങ്ങളിൽ വ്യാപക തകരാറുണ്ടായെന്ന പരാതികൾക്കിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ പ്രതിനിധികളുമായി കൂടികാഴ്​ച നടത്തി. ഡൽഹിയിലെത്തിയാണ്​ അദ്ദേഹം തെരഞ്ഞെടുപ്പ്​ കമീഷൻ ഉദ്യോഗസ്ഥരെ കണ്ടത്​. തെരഞ്ഞെടുപ്പിൽ 30 മുതൽ 40 ശതമാനം വരെ വോട്ടിങ്​ യന്ത്രങ്ങൾക്ക്​ തകരാ​റുണ്ടെന്നാണ്​ ചന്ദ്രബാബു നായിഡുവിൻെറ ആരോപണം.

ഏകദേശം 150 ​േ​പാളിങ്​ സ്​റ്റേഷനുകളിൽ റീ പോളിങ്​ വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു . ലാഘവത്തോടെയാണ്​ തെരഞ്ഞെടുപ്പ്​ പ്രക്രിയയെ കമീഷൻ സമീപിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയിലെ എം.എൽ.എമാരും തെലുങ്കു ദേശം പാർട്ടി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ അനുഗമിച്ചിരുന്നു.

ആന്ധ്രയിൽ 4,583 ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങളെങ്കിലും തകരാറായിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇത്​ വലിയൊരു പ്രതിസന്ധിയാണെന്ന്​ അദ്ദേഹം പറഞ്ഞു. ജഗ്​മോഹൻ റെഡ്​ഢിയുമായി കനത്ത പോരാട്ടമാണ്​ ചന്ദ്രബാബു നായിഡു നടത്തുന്നത്​.


Tags:    
News Summary - Chandrababu Naidu Meets Poll Body In Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.