തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിപക്ഷം; ആസ്ഥാനത്ത് നാളെ പ്രതിഷേധിക്കും

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന ആര ോപണത്തിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. ടി.ഡി.പി േ നതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ നാളെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തിന ് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

അമ്പത് വി.വി.പാറ്റ് മെഷീനുകൾ എണ്ണണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിക്ക് തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭിക്കുമെന്ന അഭിപ്രായ സർവേകൾ പുറത്തു വന്നതിന് പിന്നാലെയാണ് നായിഡുവിന്‍റെ പുതിയ നീക്കം.

തെരഞ്ഞെടുപ്പ് കമീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. മോദിക്കും സംഘത്തിനും മുമ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയറവ് പറഞ്ഞു. നമോ ടി.വി, മോദി സേന, മോദിയുടെ കേദാർനാഥ് നാടകം ഉൾപ്പെടെയുള്ള കാര്യങ്ങൾ കമീഷൻ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.


Tags:    
News Summary - Chandra Babu Naidu Lead Protest in Election Commission Headquarters -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.