അന്തർ സംസ്​ഥാന നദീജല പ്രശ്​നങ്ങൾ തീർപ്പാക്കാൻ സ്​ഥിരം ട്രൈബ്യൂണൽ

ന്യൂഡൽഹി: അന്തർ സംസ്​ഥാന നദീജല പ്രശ്​നങ്ങൾ പെ​െട്ടന്ന്​ തീർപ്പാക്കാൻ സ്​ഥായിയായ ഏക ​ട്രൈബ്യൂണൽ സ്​ഥാപിക്കാൻ കേന്ദ്രം തീരുമാനിക്കുന്നു. ഇതിനായി 1956ലെ അന്തർസംസ്​ഥാന ജലതർക്ക നിയമം ​േഭദഗതി ചെയ്യും. തർക്കങ്ങളുടെ നിജസ്​ഥിതി മനസിലാക്കാൻ ട്രൈബ്യൂണലിലെ ചില ​െബഞ്ചുകൾ നേരിട്ട്​ അന്വേഷിക്കും.

നിയമ ഭേദഗതിക്കുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പാർലമെൻറി​െൻറ അടുത്ത സെഷനിൽ ഭേദഗതി അവതരിപ്പിക്കും. വിരമിച്ച സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ​അധ്യക്ഷനാകുന്ന ഒരു സ്​ഥായിയായ ട്രൈബ്യൂണലും തർക്കം വരു​േമ്പാൾ ആവശ്യത്തിനനുസരിച്ച്​ ബെഞ്ചുകളും രൂപീകരിക്കും. തർക്കം തീരു​േമ്പാൾ ഇൗ ബെഞ്ചുകളുടെ സേവനം അവസാനിപ്പിക്കുമെന്നും ജലവിഭവ വകുപ്പ്​ സെക്രട്ടറി ശശി ശേഖർ പറഞ്ഞു.

ട്രൈബ്യൂണലിനോടൊപ്പം തർക്ക നിവാരണ കമ്മിറ്റി രൂപീകരിക്കുന്നതിനും ​നിയമഭേദഗതിയിൽ നിർദേശം വെക്കും. ഇൗ കമ്മിറ്റിയിൽ വിദഗ്​ധൻമാരെയും നയചാതുര്യമുള്ളവരെയും ഉൾപ്പെടുത്തുമെന്നും ശേഖർ വ്യക്തമാക്കി. ആദ്യം പ്രശ്​ന പരിഹാരത്തിന്​ ഇൗ കമ്മിറ്റിയാണ്​ ശ്രമിക്കുക. അവരുടെ തീരുമാനങ്ങൾ സംസ്​ഥാനങ്ങൾക്ക്​ അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1956ലെ നിയമമനുസരിച്ച്​ നിലവിൽ സംസ്​ഥാനങ്ങൾ കേന്ദ്ര സർക്കാറിനെ സമീപിച്ചാൽ മാത്രമേ ട്രൈബ്യൂണൽ രൂപീകരിക്കാൻ സാധിക്കൂ.

 

Tags:    
News Summary - Centre to Set up Single Tribunal to Decide Inter-state Water Disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.