കൻവാർ യാത്ര: മതത്തേക്കാൾ വലുത്​ ആരോഗ്യം; തീരുമാനം പുനഃപരിശോധിക്കണമെന്ന്​ യു.പിയോട്​ സുപ്രീംകോടതി

ന്യൂഡൽഹി: കൻവാർ തീർഥയാത്രക്ക്​ അനുമതി നൽകാൻ വിസമ്മതിച്ച്​ സുപ്രീംകോടതി. മതവികാരത്തേക്കാൾ വലുത്​ പൊതുജനങ്ങളുടെ ആരോഗ്യമാണെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. യു.പി സർക്കാറിനോട്​ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താനും കോടതി നിർദേശം നൽകി. തിങ്കളാഴ്ച കൻവാർ യാത്രയിൽ യു.പി സർക്കാർ തീരുമാനം അറിയിക്കണം.

കൻവാർ യാത്ര നടത്താനുള്ള യു.പി സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാറും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ കൻവാർ യാത്രക്കെതിരെ കേന്ദ്രസർക്കാർ നിലപാടെടുത്തത്​​. ​വിശ്വാസികൾക്ക്​ സമീപത്തെ ക്ഷേത്രങ്ങളിൽ ഗംഗാജലം എത്തിച്ച്​ നൽകണമെന്നും കേ​ന്ദ്രസർക്കാർ നിർദേശിച്ചു.

സംസ്ഥാന സർക്കാറുകൾ കൻവാർ യാത്രക്ക്​ അനുമതി നൽകരുത്​. ഹരിദ്വാറിൽ നിന്ന്​ വിവിധ സ്ഥലങ്ങളിലേക്ക്​ ഗംഗാജലം ടാങ്കർ ലോറികളിൽ എത്തിച്ച്​ വിശ്വാസികൾക്ക്​ വിതരണം ചെയ്യണം. വർഷങ്ങളായി നടന്നു വരുന്ന ആചാരമാണെങ്കിലും കോവിഡ്​ മുൻനിർത്തി ഇക്കുറി നിയന്ത്രണം വേണമെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ ആവശ്യം.

കോവിഡ്​ മാനദണ്ഡം പാലിച്ച്​ വേണം വിശ്വാസികൾക്ക്​ ഗംഗാജലം വിതരണം ചെയ്യാനെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.നേരത്തെ ഉത്തരാഖണ്ഡ്​ കൻവാർ യാത്രക്ക്​ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി കൻവാർ യാത്രക്ക്​ അനുമതി നൽകുകയായിരുന്നു.

Tags:    
News Summary - Centre opposes Kanwar Yatra in Supreme Court, asks state govts to arrange Gangajal for kanwariyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.