ഡ്രോണുകളുടെ സഹായത്തോടെ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഡ്രോണുകളുടെ സഹായത്തോടെ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലാണ്​ ഇത്തരത്തിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്​സിൻ വിതരണം നടത്തുക. കാൺപൂർ ഐ.ഐ.ടി ഇതിനെ കുറിച്ച്​ പഠനം നടത്തിയിരുന്നു. ഈ പഠനത്തിൽ ഡ്രോണി​െൻറ സഹായത്തോടെയുള്ള വാക്​സിൻ വിതരണം സാധ്യമാണെന്ന്​ കണ്ടെത്തിയിരുന്നു.

ചില സ്ഥലങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ വാക്​സിൻ വിതരണം നടത്തുന്നതിനായി കമ്പനികളെ സർക്കാർ തേടിയിട്ടുണ്ട്​.നിലവിൽ തെലങ്കാനയാണ്​ ഇത്തരത്തിൽ വാക്​സിൻ വിതരണം ​നടത്തുന്നത്​.

പരമാവധി 35 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഡ്രോണുകളാവും ഇതിന്​ ഉപയോഗിക്കുക. 100 മീറ്റർ ഉയരത്തിൽ വരെ ഇവ പറക്കും. ഇതിനായി താൽപര്യപത്രമാണ്​ കേന്ദ്രസർക്കാർ ക്ഷണിച്ചിരിക്കുന്നത്​. വൈകാതെ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Centre May Soon Fly Drones to Deliver Covid Vaccines in 'Hard to Reach' Areas, Bids Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.