ന്യൂഡൽഹി: കോവിഡ് പ്രതിരോധവാക്സിൻ നൽകുന്നത് വർധിപ്പിക്കണെമന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചു.
മുൻഗണന വിഭാഗത്തിലുള്ള അടുത്ത ഘട്ടത്തിലെ ലക്ഷ്യം നേടാൻ ഇത് ആവശ്യമാണ്. രാജ്യത്ത് വലിയ വിഭാഗം ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും വാക്സിൻ നൽകിയിട്ടില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ്സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഒരാഴ്ച നാലു ദിവസം വാക്സിൻ എന്ന നിലയിലേക്ക് ഉടൻ നീങ്ങണം.
ജനസംഖ്യയിലെ പകുതിയിലേറെ പേർക്ക് വാക്സിൻ എന്ന ലക്ഷ്യത്തിന് ഇത് ആവശ്യമാണ്. ചില സംസ്ഥാനങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം വാക്സിൻ നൽകുേമ്പാൾ മറ്റു ചില സംസ്ഥാനങ്ങൾ നാലോ അതിലധികമോ ദിവസം നൽകുന്നു. അടുത്ത ഘട്ടത്തിൽ മാർച്ചോടെ പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവർക്കുമാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ഉദ്ദേശിക്കുന്നത്.
ഇതിനായി മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ സജ്ജമാകണം. ഫെബ്രുവരി 21വരെ 1,10,85,173 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.