മത്സ്യബന്ധനത്തിന് സബ്സിഡി മണ്ണെണ്ണ നൽകാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: മത്സ്യബന്ധന ആവശ്യത്തിനായി സബ്സിഡി മണ്ണെണ്ണ നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സബ്സിഡിയോടുകൂടിയ മണ്ണെണ്ണ വീടുകളിൽ ഭക്ഷണം പാകം ചെയ്യാനും വെളിച്ചത്തിനായുള്ള ആവശ്യത്തിനും മാത്രമേ നൽകാൻ കഴിയുകയുള്ളൂ എന്നും എ.എം ആരിഫ് എം.പിയുടെ ലോക്സഭയിലെ ചോദ്യത്തിനു കേന്ദ്ര പെട്രോളിയം മന്ത്രി മറുപടി നൽകി.

കേരള സർക്കാറിന്‍റെ ആവശ്യപ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ 21,888 കിലോ ലിറ്ററും 2022-23ൽ 2,160 കിലോ ലിറ്റർ സബ്സിഡി ഇല്ലാത്ത മണ്ണെണ്ണ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി എം.പിക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.

Tags:    
News Summary - Center says kerosene cannot be subsidized for fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.