ബൊഫോഴേ്​സ്​ കേസ്​ തുടരന്വേഷണം: ​അപേക്ഷ സി.ബി.ഐ പിൻവലിച്ചു

ന്യൂഡൽഹി: ബൊഫോഴ്​സ്​ അഴിമതി കേസിൽ തുടരന്വേഷണത്തിന്​ അനുമതി തേടിയുള്ള അപേക്ഷ സി.ബി.ഐ പിൻവലിച്ചു. 2018 ഫെബ്രുവര ിയിൽ ഡൽഹി കോടതിയിൽ നൽകിയ അപേക്ഷ പിൻവലിക്കുന്നതിനാണ്​ സി.ബി.ഐ അനുമതി തേടിയത്​. സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകര ിച്ചു. പുതിയ തെളിവുകളുടെ പശ്​ചാത്തലത്തിൽ ബൊഫോഴ്​സ്​ ഇടപാടിൽ തുടരന്വേഷണം ആവശ്യമാണെന്നായിരുന്നു നേരത്തെ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നത്​.

കേസിലെ തുടർ നടപടികൾ പിന്നീട്​ തീരുമാനിക്കുമെന്നും നിലവിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിക്കാൻ അനുവദിക്കണമെന്നും​ ഡൽഹി ചീഫ്​ മെട്രോപൊളിറ്റിൻ മജിസ്​ട്രേറ്റ്​ നവീൻകുമാറിനോട്​ സി.ബി.ഐ ആവശ്യപ്പെട്ടു.

നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണനക്ക്​ എത്തിയപ്പോൾ ഇപ്പോൾ എന്തിനാണ്​ ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്നായിരുന്നു സി.ബി.ഐയോടുള്ള കോടതിയുടെ ചോദ്യം. സ്വീഡിഷ്​ നിർമാതാക്കളായ ബൊഫോഴ്​സിൽ നിന്ന്​ 1437 കോടി രൂപക്ക്​ ഇന്ത്യൻ സൈന്യത്തിനായി തോക്കുകൾ വാങ്ങാനുള്ള കരാറാണ്​ വിവാദമായത്​.

Tags:    
News Summary - CBI withdraws application from Delhi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.