കൽക്കരി മോഷണം; പശ്ചിമ ബംഗാളിൽ 13 ഇടങ്ങളിൽ സി.ബി.ഐ റെയ്​ഡ്​

കൊൽക്കത്ത: കൽക്കരി മോഷണക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ 13 ഓളം സ്ഥലങ്ങളിൽ സി.ബി.ഐ റെയ്​ഡ്​. ബംഗാളിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക കൽക്കരി കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ സി.ബി.ഐ സംഘം പരിശോധന നടത്തി. പുരുളിയ, ബങ്കുര, ബുർദ്വാൻ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഇടങ്ങളിലാണ്​ സി.ബി.ഐ റെയ്​ഡ്​ നടത്തിയതെന്ന്​ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റി​േപ്പാർട്ട്​ ചെയ്യുന്നു.

കൊൽക്കത്ത, ബങ്കുര എന്നിവിടങ്ങളിലെ അമിയ സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡുമായും കൽക്കരി കള്ളക്കടത്ത്​ സംഘത്തലവനെന്ന്​ സംശയിക്കുന്ന അനൂപ്​ മാഝിയു​ടെ കൂട്ടാളി ജോയ്​ദീപ്​ മൊണ്ടേലുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടന്നതായാണ്​ വിവരം.

കഴിഞ്ഞ വർഷം നവംബറിലാണ് ലാല​ എന്ന അനൂപ്​ മാഝി, ഈസ്​റ്റേൺ കൽക്കരിപാടം (ഇ.സി.എൽ) ജനറൽ മാനേജറമാരായ അമിത്​ കുമാർ, ജയേഷ്​ ചന്ദ്ര റായ്​, കൂടാതെ ഇ.സി.എൽ സുരക്ഷാ വിഭാഗം തലവൻ തൻമയ്​ ദാസ്​, കുൻസ്​റ്റോരിയ മേഖല സുരക്ഷാ ഇൻസ്​പെക്​ടർ ധനഞ്​ജയ്​ റായ്, കജോർ മേഖലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ദേബാശിഷ്​ മുഖർജി എന്നിവർക്കെതിരെ സി.ബി.ഐ എഫ്​.എ.ആർ രജിസ്റ്റർ ചെയ്​തത്​. 

Tags:    
News Summary - CBI raids 13 locations across Bengal in coal pilferage scam case, searches on to nab coal smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.