ഡി.എൽ.എഫ് അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്

ന്യൂഡൽഹി: ഡി.എൽ.എഫ് അഴിമതിക്കേസിൽ സി.ബി.ഐ ലാലു പ്രസാദ് യാദവിന് ക്ലീൻ ചിറ്റ് നൽകിയെന്ന് വിവരം. രാഷ്ട്രീയ ജനതാദൾ നേതാവും മുൻ റെയിൽവെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഏപ്രിൽ മുതൽ ജാമ്യത്തിൽ കഴിയുകയാണ്. മൂന്ന് വർഷത്തോളം ജയിലിൽ കഴിയുകയായിരുന്ന ലാലുവിന് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയെന്ന് പ്രമുഖ ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.

അഴിമതിക്കേസിൽ സി.ബി.ഐയുടെ ഇക്കണോമിക് ഒഫൻസ് ബ്രാഞ്ച് 2018ലാണ് അന്വേഷണം തുടങ്ങിയത്. മുംബൈ ബാന്ദ്രയിലെയും ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ വികസനത്തിലും കണ്ണുവെച്ച് ഡി.എൽ.എഫ് ലാലു പ്രസാദ് യാദവിനെ കൈക്കൂലി നൽകി എന്നായിരുന്നു കേസ്.

രണ്ടുവർഷം നടത്തിയ അന്വേഷണത്തിനൊടുവിൽ തെളിവൊന്നും ലഭിക്കാത്തതിനാലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - CBI Gives Clean Chit To Lalu Prasad Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.