ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ്​ അതിർത്തിയിൽ അനധികൃത കന്നുകാലി കടത്തും വിൽപനയുമായി ബന്ധപ്പെട്ട്​ അതിർത്തിരക്ഷ സേന (ബി.എസ്​.ഫ്​) മുൻ കമാൻഡൻറ്​, കാലിക്കടത്ത്​ സൂത്രധാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ കേസ്​.

36 ബി.എസ്​.എഫ്​ ബറ്റാലിയൻ മുൻ കമാൻഡൻറ്​ സതീഷ്​ കുമാർ, സൂത്രധാരൻ ഇനാമുൽ ഹഖ്​, അനാറുൽ, മുഹമ്മദ്​ ഗുലാം മുസ്​തഫ എന്നിവർക്കെതിരെയാണ്​ കേസെടുത്തത്​​. ഇതോടനുബന്ധിച്ച്​ ഡൽഹി, കൊൽക്കത്ത, സിലിഗുരി, മുർശിദാബാദ്​, ഗാസിയബാദ്​, അമൃത്​സർ, ചണ്ഡിഗഢ്​, റായ്​പുർ എന്നിവിടങ്ങളിൽ സി.ബി.ഐ റെയിഡ്​ നടത്തിയിരുന്നു.

ബി.എസ്​.എഫ്​ കമാൻഡൻറായിരുന്ന ജിബു ടി. മാത്യുവിന്​ കൈക്കൂലി നൽകിയ കേസിൽ 2018 മാർച്ചിൽ ഇനാമുൽ ഹഖ്​ നേരത്തെ അറസ്​റ്റിലായിരുന്നു. 2018 ജനുവരിയിൽ ആലപ്പുഴ റെയിൽവേ സ്​റ്റേഷനിൽ 47 ലക്ഷം രൂപയുമായാണ്​ ജിബു ടി. മാത്യുവിനെ അറസ്​റ്റ്​ ചെയ്​തത്​.

ബി.എസ്​.എഫിലെയും കസ്​റ്റംസിലെയും ഉദ്യോഗസ്​ഥരെ കൈക്കൂലി നൽകി സ്വാധീനിച്ചായിരുന്നു ഇനാമുൽ ഹഖ്​ കാലിക്കടത്ത്​ നടത്തിയിരുന്നത്​. അതിർത്തിയിൽ 20,000 പശുക്കളെ ബി.എസ്​.എഫ്​ പിടികൂടിയിരുന്നു. ഒരു കാലിക്ക്​ 2000 രൂപവെച്ച്​ ബി.എസ്​.എഫ്​ ഉദ്യോഗസ്​ഥനും 500 രൂപ കസ്​റ്റംസ്​ ഉദ്യോഗസ്​ഥനും നൽകിയായിരുന്നു കടത്ത്​. മുൻ കമാൻഡൻറ്​ സതീഷ്​കുമാറി​െൻറ മകന്​ ഇനാമുൽ ഹഖി​െൻറ കമ്പനിയിൽ ജോലിയും നൽകിയിരുന്നു.

Tags:    
News Summary - CBI books BSF officer, three others over cattle smuggling at Bangladesh border, raids 15 locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.