രേഖകളില്ലാത്ത 10 കോടി: ബിഷപ് ഫ്രാങ്കോയുടെ സഹായിയായ വൈദികന്‍ അറസ്റ്റില്‍

ന്യൂഡൽഹി: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ്​ ​​ഫ്രാ​​േങ്കാ മുളക്കലി​​െൻറ വിശ്വസ്തൻ ഫാദർ ആൻ റണി മാടശ്ശേരിയിൽ നിന്നും 10 കോടി രൂപ പിടികൂടി.​ എൻഫോഴ്സ്​​മ​െൻറ്​ നിർദേശത്തെ തുടർന്ന്​ വെള്ളിയാഴ്​ച ര​ാത്രി പഞ്ചാബ്​ പൊലീസ്​​ നടത്തിയ റെയ്​ഡിലാണ്​ ജലന്ധറിലെ പ്രതാപ് പുരയിലുള്ള ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയില്‍ 9 കോടി 66 ലക്ഷം രൂപ കണ്ടെത്തിയത്.

കണക്കിൽപ്പെടാത്ത പണം കൈവശംവെച്ചതിനെത്തുടർന്ന്​ ഫാദർ ആൻറണി മാടശ്ശേരയടക്കം ആറുപേരെ എൻഫോഴ്സ്മ​െൻറ്​ ​കറ്റഡിയിലെടുത്തു മൊഴി രേഖപ്പെടുത്തി. പിടികൂടിയ പണത്തി​​െൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഫ്രാങ്കോ മുളക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസി​​െൻറ ഡയറക്ട‍ർ ജനറൽ ആണ് ഫാദർ ആൻറണി മാടശ്ശേരി.

ഫ്രാ​​േങ്കാ മുളക്കലിനെതിരെയുള്ള പീഡന പരാതി ഒതുക്കി തീർക്കാൻ ഫാദർ ആൻറണ മാടശ്ശേരി ഇട​െപ്പട്ടതായി ആരോപണം ഉയർന്നിരുന്നു.

Tags:    
News Summary - Catholic priest arrested for unaccounted cash- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.