ന്യൂഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളിൽ കുറവ്. ഡൽഹി പൊലീസിെൻറ കണക്കുകളനുസരിച്ച് മാർച്ച് മാസം വരെ 834 ലൈംഗിക പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 924 ആയിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. 1,841 കേസുകളിൽ നിന്ന് 1,412 കേസുകളായാണ് കുറഞ്ഞത്.
സ്ത്രീ സുരക്ഷ മുൻ നിർത്തി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് കമീഷണർ അമൂല്യ പട്നായിക് അറിയിച്ചു. വനിത പൊലീസുകാർ ഉൾപ്പെടുന്ന സംഘങ്ങളെ നഗരത്തിെൻറ വിവധ സ്ഥലങ്ങളിൽ സ്ത്രീ സുരക്ഷക്കായി വിന്യസിച്ചതായും കമീഷണർ പറഞ്ഞു.
കൊലപാതകം, മോഷണം, മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലും കുറവ് സംഭവിച്ചിട്ടുണ്ട്. മോഷണ കേസുകളുടെ എണ്ണം 2,374ൽ നിന്ന് 1,293 ആയി കുറഞ്ഞു. റോഡ് അപകടങ്ങളും കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.