ഭോപ്പാൽ: മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് സംഘം ചേർന്ന് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസിൽ 14 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ 50കാരൻ നസീർ അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. 2022 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
നന്ദേർവാഡ ഗ്രാമത്തിൽനിന്നു കന്നുകാലികളുമായി ട്രക്കിൽ യാത്ര ചെയ്യുകയായിരുന്ന നസീറിനെയും സുഹൃത്തുക്കളെയും ഗോരക്ഷാ ഗുണ്ടകൾ തടഞ്ഞു നിർത്തി. ഇരുമ്പു വടികളുമായെത്തിയ ഇവർ വണ്ടിയിലുണ്ടായിരുന്നവരെ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നസീർ അഹമ്മദ് മരിച്ചു.
സംഭവം രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായി. പശു സംരക്ഷണത്തിന്‍റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ നാല് വർഷത്തിനു ശേഷമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികളുടെ കുടുംബം കോടതിക്ക് പുറത്ത് പൊലീസിനു നേരെ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.