ഇന്ദോർ: 25 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത നിക്ഷേപ തട്ടിപ്പ് കേസിൽ ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചാൻസലറുടെ സഹോദരൻ അറസ്റ്റിൽ. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏതാനും ഡോക്ടർമാർ ഈ സർവകലാശാലയിലെ അധ്യാപകരായിരുന്നു. ആഴ്ചകളായി, വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സർവകലാശാലയുടെ ചാൻസലർ ജവാദ് അഹ്മദ് സിദ്ദീഖിയുടെ ഇളയ സഹോദരൻ ഹമൂദ് അഹ്മദ് സിദ്ദീഖിയെയാണ് കഴിഞ്ഞദിവസം മധ്യപ്രദേശ് പൊലീസ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്.
25 വർഷം മുമ്പ് ഹൈദരാബാദ് കേന്ദ്രീകരിച്ച് ഓഹരി വിപണി നിക്ഷേപ കമ്പനി തുടങ്ങിയ ഹമൂദ് 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 40 ലക്ഷത്തോളം തുക തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ ഇയാൾ ഒളിവിലായിരുന്നു. 2019ൽ ഇയാളെ പിടികൂടുന്നവർക്ക് 10,000 രൂപ ഇനാം മധ്യപ്രദേശ് പൊലീസ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.